കോവിഡ് 19:കായികതാരങ്ങളുമായി പ്രധാനന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്,പങ്കെടുത്തത് 40 ഓളം പേര്‍

Harsha April 3, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി 49 താരങ്ങള്‍ പങ്കെടുത്തു.

രാവിലെ ഗാംഗുലിയാണ് പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്. എന്താണ് ചര്‍ച്ച ചെയ്യുന്നതെന്ന് തനിക്ക് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വീഡിയോ കോണ്‍ഫറസില്‍ പങ്കെടുത്ത മിക്കവരും ക്രിക്കറ്റ് താരങ്ങളാണ്. ഗാംഗുലി, കോലി, സച്ചിന്‍ എന്നിവരെ കൂടാതെ ധോണി, രോഹിത് ശര്‍മ, സഹീര്‍ഖാന്‍, യുവരാജ് സിങ്, കെ.എല്‍.രാഹുല്‍ എന്നിവരും പങ്കാളികളായി.

അതേസമയം ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി.വി.സിന്ധു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, ചെസ് മാന്ത്രികന്‍ വിശ്വാനാഥന്‍ ആനന്ദ് എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു

Read more about:
EDITORS PICK
ENTERTAINMENT