ന്യൂയോര്‍ക്കിലേക്ക് നോക്കൂ:പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍

Harsha April 5, 2020

കൊവിഡ് തങ്ങളെ ബാധിക്കില്ലെന്ന് കരുതേണ്ടതില്ലെന്നും പണക്കാരായ ആളുകള്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലേക്ക് നോക്കിയാല്‍ അക്കാര്യം ബോധ്യമാവുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ലാഹോറില്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നേരിട്ടു കാണാനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍. പഞ്ചാബില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് ഇമ്രാന്‍ഖാന്റെ സന്ദര്‍ശനം. ആയിരം കിടക്കസൗകര്യങ്ങള്‍ കോവിഡ് രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇതുവരെ 2818 കേസുകളാണ് പാകിസ്താനില്‍ സ്ഥിരീകരിച്ചത്.41 പേര്‍ പാകിസ്താനില്‍ ഇതുവരെ കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT