ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍:നദിയ മൊയ്തുവിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

Harsha April 5, 2020

മലയാളികളുടെ പ്രിയനായികയാണ് നദിയാ മൊയ്തു.നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന തന്റെ ആദ്യ ചിതത്തിലൂടെ സിനിമാ പ്രേമികള്‍ നദിയയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.ഗേളി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു.

ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.ഇന്‍സ്റ്റഗ്രാമിലാണ് താരം അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

ആദ്യ ചിത്രത്തെ കുറിച്ചു തന്നെയാണ് താരത്തിന്റെ ആദ്യ പോസ്റ്റും.പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ഗേളിയും തൊട്ടരികെ് സംവിധായകന്‍ ഫാസിലും. ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റില്‍ കുറിച്ചത്.

1984ലായിരുന്നു ഫാസിലിന്റെ ചിത്രത്തിലൂടെ നദിയയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് തന്റെ ആദ്യ ചിത്രത്തിലൂടെ നദിയ നേടിയിരുന്നു. 

Tags:
Read more about:
EDITORS PICK