തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതന്റെ മൃതദേഹം പോളിത്തീന്‍ കവര്‍ തുറന്ന് മതാചാരപ്രകാരം സംസ്‌കരിച്ചു;50 പേര്‍ നിരീക്ഷണത്തില്‍

Harsha April 5, 2020

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ച 75കാരന്റെ സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയതായി റിപ്പോര്‍ട്ട്.. സംഭവം വിവാദമായതോടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 50 പേരെ നിരീക്ഷണത്തിലാക്കി.

വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. സുരക്ഷാകവചമായ പോളിത്തീന്‍ കവര്‍ തുറന്ന് മൃതദേഹം മതാചാരപ്രകാരമാണ് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍ മരിച്ചയാളുടെ പരിശോധനാഫലം ലഭിച്ചിരുന്നില്ല.

അതേസമയം തമിഴ്നാട്ടില്‍ ഇന്നുമാത്രം കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT