‘ചാറ്റൽ മഴ പെയ്തപ്പോഴേക്കും നിനക്ക് ഭ്രാന്തായോ അമലേ’: ആദ്യമഴയില്‍ മതിമറന്ന് തുള്ളിച്ചാടി താരം (വീഡിയോ)

Harsha April 6, 2020

വേനലില്‍ ആശ്വാസമായി മഴ എത്തിയപ്പോള്‍ മുറ്റത്തിറങ്ങി തുള്ളിച്ചാടി ആഹ്ലാദം പങ്കിടുകയാണ് നടി അമലാപോള്‍

മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്, തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചൊക്കെയാണ് താരത്തിന്റെ ആഘോഷം. അമലയുടെ അമ്മയാണ് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തിയത്.

‘ഒരു ചാറ്റല്‍ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോള്‍ ഒരു വലിയ മഴ പെയ്താല്‍ എന്താകും അവസ്ഥ?’, എന്നും അമ്മ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ അമല സന്തോഷത്തോടെ മുറ്റത്ത് ഓടിച്ചാടി നടക്കുകയാണ്.കൂട്ടിന് ഓമനപൂച്ചയായ മൂണുമുണ്ട്.

ആദ്യം വരുന്നതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച മൂണിന്റെ ആദ്യ മഴ. 2020ല്‍ ആദ്യമായ് കായ്ച്ച മാങ്ങകള്‍. സ്‌നേഹത്തിന്റേയും ശാന്തിയുടേയും എന്റെ ആദ്യ യാത്ര. പ്രപഞ്ചം നല്‍കുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. കാമറയും ഡയലോഗും അമ്മ.’ എന്നിങ്ങനെ കുറിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

Tags:
Read more about:
EDITORS PICK