ലോക്ഡൗണിനുശേഷവും ഈ എട്ട് ജില്ലകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടാകും

Sruthi April 6, 2020

ലോക്ഡൗണ്‍ മാറ്റുന്നതും കാത്തിരിക്കുകയാണ് ജനങ്ങള്‍. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞ ദിവസം കഴിഞ്ഞാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കാം. എന്നാല്‍ സംസ്ഥാനത്ത് ചില ജില്ലകള്‍ക്ക് തുടര്‍ന്നും നിയന്ത്രണങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.

എട്ട് ജില്ലകള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഉണ്ടാകുക. കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം,എറണാകുളം,തുശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്നാണ് സൂചന.

ഈ ജില്ലകളില്‍ കൊറോണ പോസിറ്റീവ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക.ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ അവസാനിക്കുന്നത്.

രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഈ ജില്ലകളെയാണ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കേരളത്തില്‍ ഏഴ് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായത്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT