ക്ഷേമ പെന്‍ഷനുകളും പോസ്റ്റ് ഓഫീസ് വഴി വീടുകളിലേക്ക്:ബയോമെട്രിക്ക് സംവിധാനത്തോടെ പണം കൈകളിലെത്തും

Harsha April 6, 2020

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ഇനി വീടുകളില്‍ പോസ്റ്റോഫീസ് വഴി എത്തും.
55 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 8000 രൂപ വീതമാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുക. സഹകരണബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആ രീതി തുടരാമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ പണം പിന്‍വലിക്കാന്‍ ജനത്തെ സഹായിക്കാന്‍ തയ്യാറണെന്ന് കാണിച്ചുളള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ബയോ മെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ പണം വീടുകളില്‍ എത്തിക്കാനുളള പദ്ധതിയാണ് ഇന്ത്യ പോസ്റ്റ് മുന്നോട്ടുവെച്ചത്.ഇതിന്റെ ഭാഗമായാണ് പുതിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT