കണ്ണൂര്‍ സ്വദേശി ലണ്ടനില്‍ കൊറോണ ബാധിച്ച് മരിച്ചു

Sruthi April 6, 2020

കണ്ണൂര്‍ സ്വദേശി കൊറോണ ബാധിച്ച് മരിച്ചു. ലണ്ടനിലാണ് മരണം നടന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് മരിച്ചത്. കീഴ്പള്ളി സ്വദേശിയായ മുള്ളന്‍കുഴിയില്‍ സിന്റോ ജോര്‍ജ്ജ് ലണ്ടനിലെ റെഡ് ഹില്ലില്‍ താമസിക്കവെയാണ് രോഗം സ്ഥിരീകരിച്ചത്.

സിന്റോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രോഗം അല്‍പ്പം ഭേദപ്പെട്ടതായി ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, ഇന്ന് രാവിലെയോടെ രോഗം മോശമാകുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT