സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

arya antony April 6, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 327 ആയി. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവര്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 1,52,804 പേര്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ 1,52,009 പേരാണ് നിരീക്ഷണത്തില്‍. കാസര്‍ഗോട്ടെ ആറ് രോഗബാധിതര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികള്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

അതേസമയം 18 മലയാളികള്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്ത് ആകെ 38 കോവിഡ് ആശുപത്രികള്‍ സജ്ജീകരിച്ചു. കേരളം സുസജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കി. റാപ്പിഡ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗവ്യാപനം തടഞ്ഞുനിര്‍ത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 517 കോവിഡ് കെയര്‍ സെന്ററുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT