ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കേണ്ട: വിദ​ഗ്ദ സമിതിയുടെ റിപ്പോർട്ട് ഇങ്ങനെ

arya antony April 6, 2020

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കേണ്ടതില്ലെന്ന് 17 അംഗ കര്‍മ്മസമിതി. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗവ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കും. അതുകൊണ്ട് മൂന്ന് ഘട്ടങ്ങളായി ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ മൂന്ന് ഘട്ടമായി നടപ്പാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനു മാനദണ്ഡങ്ങള്‍ തയാറാക്കി. രോഗികളുടെ എണ്ണത്തിലെ കുറവ് ഉള്‍പ്പെടെ പരിഗണിക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജില്ലകള്‍ക്കായിരിക്കും ഇളവുകള്‍ നല്‍കുക. ജില്ലകള്‍ പരിഗണിച്ച്‌ വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. മാനദണ്ഡങ്ങള്‍ പാലിച്ചാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കക. മറ്റിടങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സാമൂഹ്യവ്യാപനത്തിന് ഇടയാക്കുമോ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിശോധിച്ചാവണം തീരുമാനമെടുക്കേണ്ടതെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ഘട്ടങ്ങളായാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതെങ്കില്‍ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ട് ജില്ലകളായി കണ്ടെത്തിയവയെ ഒഴിവാക്കിയേക്കും.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT