കൃഷ്ണ ശങ്കറിന്റെ ലോക്ക് ഡൗൺ പുട്ട് മേക്കിം​ഗ്: ചിത്രങ്ങൾ വൈറലാകുന്നു

arya antony April 6, 2020

ലോക്ക് ‍ഡൗണിൽ മിക്കവർക്കും ബോറടിയും മാനസിക സംഘർഷവുമാണ്. ഇതിൽ നിന്നും ഒക്കെ മറികടക്കാൻ അടുക്കളയിൽ കേറുന്നവരും ചുരുക്കമല്ല. യുവതാരം കൃഷ്ണ ശങ്കര്‍ അടുക്കളയിൽ കയറി ചെറിയൊരു പാചകം ചെയ്തു, അത് ഫെയ്സ്ബുക്കിൽ പോസ്റ്റും ചെയ്തു.

പ്രഷർ കുക്കറിൽ പുട്ടുണ്ടാക്കാൻ ചില്ലിട്ടില്ലെന്നും പറഞ്ഞുള്ള ചിത്രമാണ്, അടി കുറിപ്പാണ് കാഴ്ചക്കാരിൽ ചിരിയുണർത്തുന്നത് “നീനാ നിനക്ക് കാലത്ത് പുട്ട് തന്നെ വേണം ന്ന് നിർബന്ധമുണ്ടോ…. ദോശയായാൽ കൊഴപ്പം ഇല്ലല്ലോ! ല്ലേ…… ലെപുട്ടും കുറ്റിയിൽ ചില്ലിടാൻ മറന്ന് പോയ ഞ്യാൻ…

ക്രോണിക്ക് ബാച്ചിലർ സിനിമയിൽ ഹരിശ്രീ അശോകന്റെ ഡയലോഡ്… ശ്രീക്കുട്ടാ…രാത്രി നിനക്ക് പുട്ട് വേണമെന്ന് നിർബന്ധമുണ്ടോ? ചപ്പാത്തിയായാലോ? എന്ന സംഭാഷണം നിരവധി പേർ ഇതിനു താഴെ കമന്റായി ഇട്ടിട്ടുണ്ട്.

https://www.facebook.com/photo/?fbid=2876047525764885&set=a.861147893921535
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT