സം​ഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

arya antony April 6, 2020

കൊച്ചി;  പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​കെ​അ​ര്‍​ജു​ന​ന്‍ അ​ന്ത​രി​ച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

മലയാളികളുടെ സ്വന്തം അര്‍ജുനന്‍ മാസ്റ്റര്‍ ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ ഒരുക്കിട്ടുണ്ട്. നാടക ​ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. 5 പതിറ്റാണ്ട് നീണ്ടുകിടക്കുന്നതായിരുന്നു അദ്ദേഹത്തിന്‍‌റെ സം​ഗീത യാത്ര.

2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനമാണ് പുരസ്കാരത്തിന് അര്‍ഹമായത്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു. മലയാളികള്‍ എന്നും മനസില്‍ സൂക്ഷിക്കാന്‍ നിരവധി ​ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹ​ത്തിന്റെ മടക്കം.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT