മലപ്പുറത്ത് ആദ്യ കൊവിഡ് രോഗി ആശുപത്രി വിട്ടു, ആശ്വാസം

Sruthi April 6, 2020

സംസ്ഥാനത്ത് ആശ്വാസ വാര്‍ത്തകള്‍ ഓരോന്നായി എത്തുന്നു. കോട്ടയത്തുനിന്ന് കൊറോണ രോഗികള്‍ ഭേദമായി ആശുപത്രി വിടുമ്പോള്‍ മലപ്പുറത്തും സമാനമായ സംഭവം. ആദ്യ കൊവിഡ് രോഗി മലപ്പുറത്ത് രോഗമുക്തി നേടി.

ശാന്തി സ്വദേശിയായ കോക്കോടന്‍ മറിയക്കുട്ടിയാണ് (48)ആശുപത്രി വിട്ടത്. തിങ്കളാഴ്ച വികാരനിര്‍ഭരമായ യാത്രയപ്പാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്.

വാര്‍ഡില്‍ നിന്നും പുറത്തെത്തിയതോടെ മറിയക്കുട്ടി ആനന്ദക്കണ്ണീര്‍ പൊഴിച്ചു. ആശുപത്രി അധികൃതര്‍ക്ക് നിറകണ്ണുകളോടെ നന്ദി പറഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് മാര്‍ഗം വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയാലും 14 ദിവസം നിരീക്ഷണത്തില്‍ തുടരാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.

മാര്‍ച്ച് 9ന് ഉംറ കഴിഞ്ഞെത്തിയ ഇവര്‍ക്ക് 16നാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ക്കൊന്നും രോഗം സ്ഥിരീകരിക്കാത്തത് ആശ്വസമായി. ഇവരുടെ നീരീക്ഷണ കാലാവധി കഴിഞ്ഞു. ഇവരെ സ്വീകരിക്കാന്‍ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. മികച്ച ചികിത്സയാണ് ഇവര്‍ക്ക് ലഭിച്ചതെന്ന് കുടുംബം പറഞ്ഞു. ഇതോടെ ഇനി ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച് 11 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT