പത്തംതിട്ടയിലെ വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത് നിരീക്ഷണ കാലാവധി കഴിഞ്ഞ്‌:ആശങ്കയില്‍ ജില്ല

Harsha April 6, 2020

പത്തനം തിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് നിരീക്ഷണ കാലാവധി പൂര്‍ത്തിയായ ശേഷം. നിരീക്ഷണ കാലാവധിയില്‍ വിദ്യാര്‍ത്ഥിനിയിക്ക് പ്രകടമായ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ആള്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചത് ജില്ലാ ഭരണകൂടത്തിനും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി മാര്‍ച്ച് 15 നാണ് നാട്ടിലേക്ക് പുറപ്പെട്ടത്. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ വിദ്യാര്‍ത്ഥിനി അവിടെ നിന്നും മംഗളാ എക്‌സ്പ്രസ്സിലെ എസ് 9 കോച്ചിലാണ് നാട്ടിലേക്ക് തിരിച്ചത്. എറണാകുളം ജംഗ്ഷനില്‍ ട്രെയിന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി ഓട്ടോയില്‍ കയറിയാണ് നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിയത്. നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നും ശബരി എക്‌സ്പ്രസില്‍ ചെങ്ങന്നൂരിലും തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ പന്തളത്തെ വീട്ടിലും എത്തി.

പ്രകടമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും ഡല്‍ഹിയില്‍ നിന്നും എത്തിയതു കൊണ്ടാണ് സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥിനിയിക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

അതേസമയം നിസാമുദ്ദീനിലെ തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തവരും വിദ്യാര്‍ത്ഥിനി സഞ്ചരിച്ച ട്രെയിനില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT