യുഎഇയില്‍ 294 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു:വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടുമെന്ന് ദുബായ് ഭരണാധികാരി

Harsha April 6, 2020

യുഎഇയില്‍ 294 പേരില്‍ കൂടി വൈറസ് സ്ഥിരീകരിച്ചു.യുഎഇയിലെ രോഗബാധിതരുടെ എണ്ണം 1799 ആയി.വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടുമെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു.

അതേസമയം സൗദിയില്‍ ഇതുവരെ 2385 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 34 ആയി. റിയാദിലാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരിൽ 53 ശതമാനം വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കുവൈത്തിൽ പുതിയതായി രോഗം സ്ഥിരീകരിച്ച അമ്പത്തെട്ട് ഇന്ത്യക്കാർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. .

Tags: ,
Read more about:
EDITORS PICK