വിവാഹത്തെക്കുറിച്ച് കീര്‍ത്തി സുരേഷ് തന്നെ പറയുന്നു

Sruthi April 7, 2020

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വാര്‍ത്ത പെട്ടെന്നാണ് പ്രചരിച്ചത്. കീര്‍ത്തിയുടെ വരന്‍ ബിസ്‌നസുകാരനാണെന്നു വരെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഇത് സത്യമാണോ എന്ന് കീര്‍ത്തി തന്നെ പറയും. പ്രമുഖ വ്യവസായിയുമായി കീര്‍ത്തി സുരേഷിന്റെ വിവാഹം ഉറപ്പിച്ചത് വീട്ടുകാര്‍ തന്നെയാണെന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ വാര്‍ത്ത തിക്ക് സര്‍പ്രൈസ് ആയിരുന്നുവെന്നാണ് കീര്‍ത്തി പറയുന്നത്.

അങ്ങനെയൊരു വാര്‍ത്ത് പടര്‍ന്നത് എങ്ങനെയെന്ന് അറിയില്ല. ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. തെലുങ്ക് ചിത്രമായ മഹാനടി എന്ന മെഗാഹിറ്റ് കീര്‍ത്തിയെ ഉയരങ്ങളിലെത്തിച്ചിരുന്നു. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. മലയാള ചലച്ചിത്രത്തില്‍ കീര്‍ത്തിക്ക് കാര്യമായ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും തമിഴ് താരനിരയില്‍ മുന്നിലാണ് കീര്‍ത്തി. മോഹന്‍ലാല്‍ ചിത്രം മരക്കാറില്‍ കീര്‍ത്തി നല്ലൊരു വേഷം ചെയ്യുന്നുണ്ട്.

Read more about:
EDITORS PICK