മത്സ്യം വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ മത്സ്യം പിടികൂടി

Sruthi April 7, 2020

ലോക്ഡൗണ്‍ ആയിട്ടും പല ഭാഗങ്ങളിലും മത്സ്യവില്‍പ്പന നടക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് പോകാത്തവരും മത്സ്യവില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ മായം കലര്‍ത്തിയ മത്സ്യമാണിതെന്ന് മനസ്സിലാക്കണം. പല ഭാഗത്തുനിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം പിടിച്ചിട്ടുണ്ട്.

അമ്പലപ്പുഴ വളഞ്ഞ വഴി ജങ്ഷന് തെക്കു വശമുള്ള ഷെഹാന്‍ ഐസ് പ്ലാന്റില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ മത്സ്യമാണ് പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗം, ഫിഷറീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്. ഓലത്തള എന്ന വലിയ മത്സ്യമാണ് പിടിച്ചെടുത്തത്.

വളഞ്ഞ വഴി, കാക്കാഴം പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പഴക്കം ചെന്ന മത്സ്യം വില്‍ക്കുന്നതായി വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇന്‍സുലേറ്റഡ് വാഹനത്തില്‍ വാടിയില്‍ നിന്ന് തിങ്കളാഴ്ചയാണ് മത്സ്യം വളഞ്ഞ വഴിയിലെത്തിച്ചത്. ഇവിടെ നിന്ന് വിവിധ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നതിനു വേണ്ടിയാണു മത്സ്യം എത്തിച്ചത്.

പിടിച്ചെടുത്ത മത്സ്യത്തിന് രണ്ട് മാസത്തോളം പഴക്കം ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മത്സ്യം പിന്നീട് കുഴിച്ചുമൂടി.

Tags:
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT