രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പെയ്യും, കാറ്റിനും സാധ്യത

Sruthi April 7, 2020

ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യത. ഇന്നലെ മുതല്‍ പല ജില്ലകളിലും മഴ ലഭിച്ചിരുന്നു. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. ഇന്ന് ഈ രണ്ട് ജില്ലകളിലായിരിക്കും ശക്തമായ മഴ പെയ്യുക.

ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ മറ്റ് ജില്ലകളിലും നേരിയ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഏഴ് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇടിയോട് കൂടിയ മഴയ്ക്കായിരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

മറ്റ് ജില്ലകളില്‍ ഇന്നും അടുത്ത മൂന്ന് ദിവസവും വേനല്‍ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ടാം തീയതി വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Tags: ,
Read more about:
RELATED POSTS
EDITORS PICK