മാസ്‌ക് വീട്ടില്‍ നിന്ന് നിര്‍മ്മിക്കുന്ന ഇന്ദ്രന്‍സ്: വീഡിയോ പങ്കുവെച്ച് മന്ത്രി കെകെ ശൈലജ

Sruthi April 7, 2020

ഫേസ് മാസ്‌ക് വീട്ടില്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടെയ്ലറിംഗ് യൂണിറ്റിലാണ് താരം തന്റെ പഴയ തൊഴിലില്‍ ഏര്‍പ്പെട്ടത്.

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വീഡിയോ പങ്കുവൈച്ചത്. മാസ്‌ക് ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് വളരെ കൃത്യമായി ഇന്ദ്രന്‍സ് വീഡിയോയിലൂടെ പറഞ്ഞ് തരുന്നുണ്ട്. മാസ്‌ക് നിര്‍മ്മിക്കുന്നതിനായി എടുക്കേണ്ട തുണിയുടെ അളവ്, തയ്ക്കേണ്ട രീതി തുടങ്ങിയ വിവരങ്ങളെല്ലാം വളരെ കൃത്യമായി തന്നെ അദ്ദേഹം ഈ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.

അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ മാസ്‌ക്കിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മാര്‍ക്കറ്റില്‍ 25 രൂപയ്ക്ക് ലഭിക്കുന്ന മാസ്‌ക്കുകള്‍ ജയില്‍ വകുപ്പ് നല്‍കുന്നത് വെറും എട്ടു രൂപയ്ക്കാണ്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT