കാസര്‍കോടില്‍ 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു, നിര്‍മ്മാണം നാളെ തുടങ്ങും

Sruthi April 7, 2020

കൊറോണ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലയില്‍ ചികിത്സാ സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനാണ് നീക്കം. 540 ബെഡ്ഡുകളുള്ള ആശുപത്രിയാണ് വരാന്‍ പോകുന്നത്.

നാളെ മുതല്‍ ആശുപത്രിയുടെ പണഇ ആരംഭിക്കുമെന്ന് കലക്ടര്‍ ഡി. സജിത്ത് ബാബു അറിയിച്ചു. ടാറ്റാ ഗ്രൂപ്പാണ് ആശുപത്രി നിര്‍മ്മിച്ചു നല്‍കുന്നത്. രണ്ടു മാസത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് തനിക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി.

തെക്കില്‍ വില്ലേജിലെ 15 ഏക്കര്‍ ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. ആ പ്രദേശത്തെ കരാറുകാര്‍ ജെ.സി.ബികള്‍ വിട്ടുനല്‍കി സഹായിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. നിര്‍മ്മാണം നാളെ മുതല്‍ ആരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലയ്ക്ക് നല്‍കിയ സംഭാവനയാണ് ഈ ആശുപത്രിയെന്നും കളക്ടര്‍ പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT