കു​ശു​മ്പ് പ​റ​യു​ന്ന​വ​രെ എ​ന്താ​ണ് പ​റ​യേ​ണ്ട​ത്: മുല്ലപ്പള്ളിയെ പരിഹസിച്ച് മുഖ്യമന്ത്രി

arya antony April 7, 2020

തിരുവനന്തപുരം: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ഗ​ള്‍​ഫി​ലെ​യും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​മാ​യി മാ​ത്ര​മാ​ണ് ച​ര്‍​ച്ച ചെ​യ്ത​തെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​താ​ണ് സാ​ക്ഷാ​ല്‍ മു​ല്ല​പ്പ​ള്ളി എ​ന്ന് പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശ​നം ന​ട​ത്തി​യ​ത്. മു​ല്ല​പ്പ​ള്ളി ക​ഥ​യ​റി​യാ​തെ ആ​ട്ടം കാ​ണു​ക​യാ​ണ്. അ​സ​ഹി​ഷ്ണു​ത​യോ​ടെ കു​ശു​മ്പ് പ​റ​യു​ന്ന​വ​രെ എ​ന്താ​ണ് പ​റ​യേ​ണ്ട​ത്. സം​സ്ഥാ​നം ദു​ര​ന്ത മു​ഖ​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ ഇ​ത്ത​രം പ​രാ​മ​ര്‍​ശം മു​ല്ല​പ്പ​ള്ളി ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് ശതകോടീശ്വരൻമാർ മാത്രമല്ല. എല്ലാ വിഭാഗം പ്രവാസികളുടേയും അഭിപ്രായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ നമ്മളേക്കാൾ കേരളീയരാണ്. നിങ്ങളുടെ വിമർശനം കേട്ട് പ്രവാസികളോടുള്ള നയം തിരുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുങ്ങിയ മനസ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മുല്ലപ്പള്ളിയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസ് വിമർശനത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. ശതകോടീശരന്മാരോടുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യമാണ് വീഡിയോ കോണ്‍ഫറന്‍സിംഗിന് പിന്നിലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT