തമിഴ്​നാട്ടില്‍ 69 പേര്‍ക്ക്​ കൂടി കോവിഡ്

arya antony April 7, 2020

ചെന്നൈ: തമിഴ്​നാട്ടില്‍ ചൊവ്വാഴ്​ച 69 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ തമിഴ്​നാട്ടിലെ ആകെ കോവിഡ്​ ​രോഗികളുടെ എണ്ണം 690 ആയി. ചൊവ്വാഴ്ച രോഗം സ്​ഥിരീകരിച്ച 69 പേരില്‍ 63 ആളുകള്‍ ഒരേ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന്​ സംസ്​ഥാന ഹെല്‍ത്ത്​ ​സെക്രട്ടറി ബീല രാജേഷ്​ പറഞ്ഞു.

19 രോഗികള്‍ തമിഴ്​നാട്ടില്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്​. ഇതുവരെ 5305 ​ആളുകളുടെ സാമ്ബ്​ള്‍ ആണ്​ പരിശോധിച്ചത്​. ഇതില്‍ നിന്നാണ്​ 690 ആളുകള്‍ക്ക്​ രോഗം സ്​ഥിരീകരിച്ചത്​. ഇന്ത്യയില്‍ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 4789 ആ​യെന്ന്​ കേന്ദ്രം ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്​ച അറിയിച്ചു.

Read more about:
EDITORS PICK