ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെയും സ്ഥിരീകരിച്ചു

Sruthi April 7, 2020

ഇന്ന് സംസ്ഥാനത്ത് ഒഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പേര്‍ കാസര്‍കോടില്‍ നിന്നും മൂന്നു പേര്‍ കണ്ണൂരും, കൊല്ലം, മലപ്പുറത്തുനിന്ന് ഓരോരുത്തടര്‍ക്കുമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് സമ്പര്‍ക്കം മൂലം മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്നു വന്നവരില്‍ നാല് പേര്‍ക്ക് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിസാമുദ്ദീനില്‍ നിന്നു വന്നവരും ഇന്നത്തെ ലിസ്റ്റില്‍ പറയുന്നുണ്ട്. 336 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 263 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഇന്ന് സംസ്ഥാനത്ത് 12 പേരുടെ ഫലം നെഗറ്റീവും ആയിട്ടുണ്ട്. ഇന്ന് 131 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 752 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 1,46,686 പേരാണ് ആശുപത്രികളിലും വീടുകളിലുമായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 11,332 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT