ആംബുലന്‍സ് തടഞ്ഞ് പരിശോധിച്ചപ്പോള്‍ 20 യാത്രക്കാര്‍, പോലീസ് ഞെട്ടി

Sruthi April 9, 2020

ലോക്ഡൗണ്‍ ലംഘിച്ച് ആംബുലന്‍സില്‍ കടക്കാന്‍ ശ്രമിച്ച തൊഴിലാളികളെ പോലീസ് പിടികൂടി. മംഗളൂരു നഗരത്തില്‍ കുടുങ്ങിയ ആളുകളെ സ്വദേശത്തേക്കെത്തിക്കാന്‍ ശ്രമിച്ച ശ്രമമാണ് പാളിയത്.

സംശയം തോന്നി ആംബുലന്‍സ് തടഞ്ഞ് വാതില്‍ തുറന്നപ്പോള്‍ പോലീസ് ഞെട്ടി. മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്കാണ് 20 തൊഴിലാളികളുമായി പോയത്. ആംബുലന്‍സിനെ ചിക്കമംഗളൂരു ബലെഹൊണ്ണൂര്‍ ചെക്‌പോസ്റ്റില്‍ വെച്ചാണ് പിടികൂടിയത്.

ദാവണഗരെയില്‍നിന്ന് രോഗിയുമായി മംഗളൂരുവിലെത്തിയ ആംബുലന്‍സിലാണ് മടക്കയാത്രയില്‍ ആളുകളെ കയറ്റിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മംഗളൂരുവില്‍ കുടുങ്ങിയ രോഗികളാണ് ഇതില്‍ ഏറെയും. നാട്ടിലെത്തിക്കാന്‍ ഒരാള്‍ക്ക് 1,500 രൂപ വീതം ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു.

Tags: ,
Read more about:
RELATED POSTS
EDITORS PICK