ഡല്‍ഹിയിലെ ബംഗാളി മാര്‍ക്കറ്റ് സീല്‍ ചെയ്തു, മൂന്ന് കൊറോണ കേസുകള്‍

Sruthi April 9, 2020

ഡല്‍ഹിയില്‍ ബംഗാളി മാര്‍ക്കറ്റ് അടച്ചുപൂട്ടി. മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്തത്. ബംഗാളി പാസ്ട്രി ഷോപ്പില്‍ 35 ഓളം പേര്‍ ജോലി ചെയ്തിരുന്നു. ഈ ബംഗാളി മാര്‍ക്കറ്റ് ഹോട്ട്‌സ് സ്‌പോട്ട് ആയി പ്രഖ്യാപിച്ചു.

ജീവനക്കാരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കൊറോണ ലോക്ഡൗണ്‍ ലംഘിച്ച് പരിശോധനയ്ക്ക് വിധേയമാകാതെ കട തുറന്നതിന് ബംഗാളി പാസ്ട്രി ഷോപ്പിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് പോകാന്‍ വേറെ ഇടമില്ലെന്നാണ് ഷോപ്പുടമ വാദിച്ചത്.

ഈ ഷോപ്പിന്റെ ടറസിലാണ് ജീവനക്കാര്‍ താമസിച്ചുപോന്നത്. അകലം പാലിക്കാതെ എല്ലാവരും തിങ്ങി താമസിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇവരെയെല്ലാം ഷെല്‍ട്ടര്‍ ഹോമില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേര്‍ക്കും കൊറോണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK