ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: എയിംസില്‍ 30 ആരോഗ്യപ്രവര്‍ത്തര്‍ നിരീക്ഷണത്തിൽ

Harsha April 9, 2020

രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹി എയിംസിലെ 30 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി. കാര്‍ഡിയോ ന്യൂറോ സെന്ററില്‍ ചികിത്സയിലായിരുന്ന എഴുപതുകാരന് ബുധനാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ഇയാളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫലം പോസിറ്റീവായതോടെ രോഗിയുമായി അടുത്ത് ഇടപഴകിയ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മുന്‍കരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിലാക്കിയതെന്നും ആര്‍ക്കും രോഗലക്ഷണമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

എയിംസിലെ സൈക്കോളജി വിഭാഗത്തിലെ ഒരു ഡോക്ടര്‍ക്കും ഭാര്യക്കും കഴിഞ്ഞ ആഴ്ച വൈറസ് സ്ഥിരീകരിച്ചിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK