കൊറോണ കാലത്തും പീഡനം: ഐസൊലേഷനില്‍ കിടന്ന പെണ്‍കുട്ടിയെയും വെറുതെവിട്ടില്ല, ഡോക്ടറുടെ പീഡനത്തിനിരയായി മരിച്ചു

Sruthi April 9, 2020

കൊറോണ കാലത്തും ക്രൂരത അവസാനിക്കുന്നില്ല. ഈ നീച പ്രവൃത്തി ചെയ്തവനെ എന്തു ചെയ്യണം? ബിഹാറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ കൊറോണയെ തുടര്‍ന്ന് ഐസൊലേഷനില്‍ കിടന്ന യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചു. പീഡനത്തിനിരയായ യുവതി മരിച്ചു.

പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ് മരിച്ചത്. കഴിഞ്ഞ മാസം 25നാണ് അതിഥി തൊഴിലാളികളായ യുവതിയും ഭര്‍ത്താവും ബിഹാറിലെ ഗയാ ജില്ലയില്‍ എത്തിയത്. രണ്ടു മാസം ഗര്‍ഭിണിയായിരുന്ന യുവതി ലുധിയാനയില്‍ വച്ചു ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നു. ഗയയിലെത്തിയപ്പോള്‍ അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു 27നു യുവതിയെ അനുഗ്ര നരേന്‍ മഗധ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഏപ്രില്‍ ഒന്നിനു യുവതിക്കു കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റുകയായിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നു നാലിന് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ എത്തിയ ശേഷവും യുവതി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്.

ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ യുവതിയെ തുടര്‍ച്ചയായ രണ്ടു രാത്രികളില്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചു. ഏപ്രില്‍ ആറിനു വീണ്ടും അമിത രക്തസ്രാവം ഉണ്ടായ യുവതി മരിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍തൃമാതാവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടറെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്.

Read more about:
RELATED POSTS
EDITORS PICK