വധഭീഷണി, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ബിഗ് ബോസ് താരം ഫുക്രു

Sruthi April 9, 2020

തനിക്ക് വധഭീഷണിയുണ്ടെന്ന് ടിക് ടോക് താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ഫുക്രു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഫുക്രു പറയുന്നു. വധഭീഷണി സന്ദേശമാണ് ലഭിക്കുന്നത്.

ഹാക് ചെയ്തവര്‍ തന്റെ അക്കൗണ്ടില്‍ നിന്ന് മോശം കമന്റുകളും സന്ദേശങ്ങളും അയക്കുന്നു. തുടര്‍ച്ചയായി തനിക്ക് വധഭീഷണി സന്ദേശവും ലഭിച്ചു. എന്നാല്‍ അതിലൊന്നും തനിക്ക് പരാതിയില്ല. അത്തരം മനോഭാവത്തോടു കൂടി മാത്രമേ എടുക്കുന്നുള്ളൂ.

ഹാക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിച്ചെന്നും അവസാനം ഫുക്രു പറയുന്നു. മുന്‍പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാവരോടും സ്‌നേഹം മാത്രമാണുള്ളതെന്നും ഫുക്രു പറഞ്ഞു. സുരക്ഷിതരായി വീട്ടില്‍ തന്നെയിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വീഡിയോയിലൂടെ ഫുക്രു പറയുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK