മകന്‍ കോവിഡ് മുക്തി നേടി:കേരളത്തെക്കുറിച്ചോര്‍ത്ത് അഭിമാനം,ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിയ്ക്കും നന്ദി പറഞ്ഞ് എം പത്മകുമാര്‍

Harsha April 9, 2020

കോവിഡ്‌ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മകൻ രോഗവിമുക്തി നേടിയതിൽ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ. .

“എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ സര്‌വവും സമർപ്പിച്ച് പൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് എന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്നേഹവും.

ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും ഒരുപാടു സ്നേഹം. ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ വളരെ ആത്മാർത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സംസ്ഥാനത്തെക്കുറിച്ചുള്ള എന്റെ അഭിമാനമാണ് …നമ്മൾ ഇതും അതിജീവിക്കും” പത്മകുമാർ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Tags:
Read more about:
RELATED POSTS
EDITORS PICK