കോവിഡ് ബാധിതനെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിച്ചതച്ചു:യുവാവ് മരിച്ചു

Harsha April 9, 2020

ഡല്‍ഹി ബവാനയില്‍ കോവിഡ് ബാധ ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിച്ചതച്ച യുവാവ് മരിച്ചു. മധ്യപ്രദേശില്‍ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ മെഹ്ബുബ് അലിയാണ് (22) കൊല്ലപ്പെട്ടത്. ഞായറാഴ്ച ഹരേവാലി ഗ്രാമത്തിലാണ് സംഭവം.

ഭോപാലില്‍നിന്ന് ലോറിയില്‍ ആസാദ്പുര്‍ പച്ചക്കറി മാര്‍ക്കറ്റിലെത്തിയ മെഹ്ബുബ് അലിയെ പൊലീസ് തടഞ്ഞ് ആരോഗ്യപരിശോധന നടത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിലേക്കയച്ചു.

ഇതിനുപിന്നാലെ അലി കോവിഡ് പരത്താനാണ് തിരിച്ചെത്തിയതെന്ന് ചിലര്‍ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് പാടത്തുവച്ച് തല്ലിച്ചതച്ചത്. അലിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു

Tags:
Read more about:
RELATED POSTS
EDITORS PICK