ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കൊവിഡ്: 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, രോഗികള്‍ക്ക് ആകാശമാര്‍ഗം ആശുപത്രിയിലെത്താം

Sruthi April 9, 2020

ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പതിനൊന്ന് പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതാണ്. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍-നാല്, കാസര്‍കോട്-4, മലപ്പുറം-2,കൊല്ലം-1, തീരുവനന്തപുരം-1.

ഇന്ന് 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് 13 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 258 ആണ്.

കാസര്‍കോട്ടെ രോഗികളെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വളം, വിത്ത്, കീടനാശിനി കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എട്ട് വിദേശികള്‍ രോഗമുക്തി നേടിയെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ള 7.5 ശതമാനം ആളുകളും 60 വയസ്സിന് മുകളില്‍ ഉള്ളവരാണ്.

Read more about:
RELATED POSTS
EDITORS PICK