ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ ഓടുമോ? വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വെ

Sruthi April 9, 2020

ഏപ്രില്‍ 15 മുതല്‍ ലോക്ഡൗണ്‍ ഭാഗികമായി നിര്‍ത്തലാക്കുമെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍. എന്നാല്‍, പ്രതീക്ഷകള്‍ ഓരോന്നായി വിഫലമാകുകയാണ്. ഏപ്രില്‍ 15മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി.

ഏപ്രില്‍ 15ന് സര്‍വ്വീസ് പുനഃരാരംഭിക്കുന്നതിന് പിന്നാലെ യാത്ര ചെയ്യാനുള്ള പ്രോട്ടോകോള്‍ എന്ന പേരില്‍ വ്യാജ നിര്‍ദ്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റെയില്‍വെ സ്റ്റേഷനില്‍ എത്തണമെന്നും തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം മാത്രമേ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കുന്നത്. കൊവിഡ് പ്രതിരോധിക്കേണ്ട ഈ ഘട്ടത്തില്‍ ട്രെയിന്‍ സര്‍വ്വീസുകളെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. .

Read more about:
EDITORS PICK