കൊറോണ കാലത്തും വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രമുഖ ഫുട്‌ബോള്‍ താരം

സ്വന്തം ലേഖകന്‍ April 10, 2020

കൊറോണ കാലത്തും ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്ന് വിടപറയാന്‍ ഒരുങ്ങി കാര്‍ലോസ് പെന. 36 ആം വയസ്സിലാണ് സ്പാനിഷ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പെന തന്റെ അവസാന രണ്ട് സീസണുകള്‍ കളിച്ചത് എഫ്സി ഗോവയ്ക്കൊപ്പമാണ്.

ഗോവയുടെ മികച്ച കളിക്കാരനാണ് പെന. ന്റെ കഴിഞ്ഞ രണ്ട് വര്‍ഷം എഫ്സി ഗോവയിലും ഇന്ത്യയിലും ആസ്വദിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് താരം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

ഗോവയിലെ ജനങ്ങളുടെ സ്‌നേഹവും അഭിനിവേശവും അനുഭവിക്കാന്‍ കഴിഞ്ഞെന്നും പെന പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളില്‍, പെന എഫ്സി ഗോവയ്ക്ക് വേണ്ടി 43 തവണയാണ് കളിച്ചത്. ലീഗ് ഘട്ടത്തില്‍ ഒന്നാമത് ഗോവയെ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച താരമാണ് പെന.

Tags:
Read more about:
EDITORS PICK