ആനക്കുട്ടി ഐസൊലേഷനില്‍, കൊവിഡ് ലക്ഷണങ്ങള്‍, സ്രവം പരിശോധനയ്ക്കയച്ചു

സ്വന്തം ലേഖകന്‍ April 20, 2020

കൊവിഡ് ലക്ഷണങ്ങളോടെ ആനക്കുട്ടിയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആനക്കുട്ടിയുടെ സ്രവം പരിശോധനയ്ക്കയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ കുട്ടിയാനയ്ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

ഇതോടെ ആനക്കുട്ടിയെ ഐസൊലേഷനിലാക്കുകയായിരുന്നു. റ്റൈഗര്‍ റിസര്‍വിലെ രണ്ട് ആനക്കുട്ടികളിലാണ് ഗുരുതാരമായ അണുബാധ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഇത് പകര്‍ച്ചവ്യാധിയുടേതാണ് എന്ന് കണ്ടെത്തുകയും ചെയ്തു.

ഇതോടെയാണ് കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലാണ് പരിശോധന നടത്തുക. ആനക്കുട്ടികളെ ചികിത്സിക്കാന്‍ ഹരിദ്വാറില്‍നിന്നും പ്രത്യേക ആരോഗ്യ സംഘം എത്തി പരിശോധന നടത്തി.

Read more about:
EDITORS PICK