ആള്‍ അനക്കമില്ലെങ്കില്‍ ഇങ്ങനെയാണ്, കാടുകളില്‍ നിന്ന് നഗരങ്ങളിലേക്ക്: കാട്ടാനകളെ പേടിച്ച് നാട്ടുകാര്‍

സ്വന്തം ലേഖകന്‍ April 25, 2020

ലോക്ഡൗണ്‍ ആസ്വദിക്കുന്നത് ഇപ്പോള്‍ വന്യമൃഗങ്ങളാണ്. കാടുകളിലെ കളി കഴിഞ്ഞാല്‍ പിന്നെ റോഡിലേക്ക്. ആള്‍ അനക്കമില്ലാതാകുമ്പോള്‍ മൃഗങ്ങളെല്ലാം കൂട്ടത്തോടെ വനത്തില്‍ നിന്നിറങ്ങും. അങ്ങനെ ഇറങ്ങിയിരിക്കുകയാണ് കാട്ടാനകള്‍. ആളൊഴിഞ്ഞ മൂന്നാറിന്റെ തെരുവുകളില്‍ പടയപ്പ എന്നു നാട്ടുകാര്‍ വിളിക്കുന്ന ആന വിലസുകയാണ്.

കാട്ടിലേക്ക് മടങ്ങാന്‍ പടയപ്പ കൂട്ടാക്കുന്നില്ല. വനവകുപ്പ് ഉദ്യോഗസ്ഥരാണ് വലഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയായി ആന കറങ്ങി നടക്കുന്നു. ആളുകള്‍ ബഹളം ഉണ്ടാക്കി ഓടിക്കാന്‍ ശ്രമിച്ചിട്ടും കേട്ട ഭാവം നടിക്കുന്നില്ല. മൂന്നാര്‍ ടൗണിലെത്തിയതോടെ വനംവകുപ്പ് പടക്കമെറിഞ്ഞ് കാടുകയറ്റാന്‍ ശ്രമിച്ചു.

നാട്ടുകാര്‍ വീട്ടിലിരുന്ന് ലോക്ഡൗണ്‍ ആസ്വദിക്കുമ്പോള്‍ വന്യജീവികള്‍ നാട്ടിലിറങ്ങി ലോക്ഡൗണ്‍ ദിവസങ്ങള്‍ ആസ്വദിക്കുകയാണ്.

Tags: ,
Read more about:
EDITORS PICK