സ്വവര്‍ഗാനുരാഗിയെന്ന് സംശയം:ഇരുപത്തിമൂന്നുകാരന്‍ കാമുകനെ നെയ്മറുടെ അമ്മ ഉപേക്ഷിച്ചു

Harsha April 25, 2020

മകനേക്കാള്‍ ആറു വയസിന് ഇളയവനായ യുവാവുമായി ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറുടെ അമ്മ നദീനെ ഗോണ്‍സാല്‍വസ് ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത കായികലോകത്ത് വലിയവിവാദമായിരുന്നു. ഇപ്പോഴിതാ 23-കാരന്‍ കാമുകനെ 52-കാരിയായ നെയ്മറുടെ അമ്മ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കാമുകന്‍ തിയാഗോ റാമോസിന്് മുമ്പ് നിരവധി പുരുഷന്‍മാരുമായി ബന്ധമുള്ളതായി നദീന കണ്ടെത്തിയതാണ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് തിയാഗോയുമായി ഡേറ്റിങ്ങിലാണെന്ന് നദീനെ അറിയിച്ചത്. ഇരുവരുമൊത്തുള്ള ഒരു ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആശംസയുമായി നെയ്മര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags: ,
Read more about:
EDITORS PICK