ലോക്ക് ഡൗണില്‍ വീട്ടുവളപ്പില്‍ കമുകുംചേരി ഫോട്ടോഷൂട്ട് നടത്തിയ നടി അനുശ്രിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറല്‍ ആയത്.ഇപ്പോഴിതാ സമ്മര്‍ ഫാഷന്‍ ഫോട്ടോഷൂട്ടുമായി താരം വീണ്ടും എത്തിയിരിക്കുകയാണ്.
കേരളത്തിന്റെ സ്വന്തം മുണ്ടും ഷര്‍ട്ടും എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.മാത്രമല്ല ഇത്തവണയും വീട്ടുകാര്‍ ഓരോരുത്തരുടെയും പിന്തുണ വ്യക്തമാക്കി തന്നെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോ എടുത്തത് മഹേഷ് ഭായി,അടിച്ചുമാറ്റിയ മുണ്ട് സഹോദരന് അനൂപിന്റെ,മുണ്ട് മടക്കി അയേണ്‍ ചെയ്ത് തന്നത് ചേട്ടത്തിയമ്മ,ലോക്കേഷന്‍ അമ്പലം ഗ്രൗണ്ട്,ഷര്‍ട്ട്,സണ്‍ഗ്ലാസും ഷൂം എന്റെ സ്വന്തം ആണെന്നും താരം പോസ്റ്റില്‍ വ്യക്തമാക്കുന്നു.