കൊവിഡിനൊപ്പം മഴയും തുടങ്ങി: രോഗപ്രതിരോധത്തിന് ഇഞ്ചിച്ചായ കുടിച്ചോളൂ

സ്വന്തം ലേഖകന്‍ April 27, 2020

കൊവിഡിനൊപ്പം വേനല്‍ മഴയും തകര്‍ക്കുകയാണ്. മഴ തുടങ്ങിയതോടെ രോഗങ്ങളും തുടങ്ങും. ഈ സമയത്ത് രോഗപ്രതിരോധശേഷി അത്യാവശ്യമാണ്. അതിനുള്ള ടിപ്‌സാണ് പറയുന്നത്. വയറുവേദന, ജലദോഷം,പനി തുടങ്ങിയവക്കെതിരെയെല്ലാം നമ്മള്‍ ഇഞ്ചി ഉപയോഗിക്കാറുണ്ട്.

ആന്റി ഓക്‌സിഡന്റ് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിയും ഇഞ്ചി കഴിക്കുമ്പോള്‍ ലഭിക്കുന്നു. അണുബാധകളെ അകറ്റാന്‍ ദിവസവും ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തണം എന്നാണ് ആയുഷ് മന്ത്രാലയവും ഇപ്പോള്‍ പറയുന്നത്. ഇഞ്ചി വെറുതെയങ്ങ് കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമല്ല. ഇഞ്ചിച്ചായ ആയാലോ?

അപ്പോള്‍ ദിവസവും ഒരു ഇഞ്ചിച്ചായ ആയാലോ.. ജലദോഷവും പനിയും അകറ്റുന്നതിനും ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇഞ്ചി ഉത്തമമാണ്. ഇഞ്ചി രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു.

Read more about:
EDITORS PICK