സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: 71 പേര്‍ക്ക് രോഗം ബാധിച്ചു

സ്വന്തം ലേഖകന്‍ April 29, 2020
dengue-fever

കൊവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. നാലാഴ്ചയ്ക്കിടെ 71 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്.

ഇതിനെക്കുറിച്ചു മുന്‍കരുതല്‍ എടുക്കുവാന്‍ മുന്നേ തന്നെ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ സ്വദേശി സുലൈഖ ബീവി(78), ചങ്ങനാശ്ശേരി മാമൂട് കൊച്ചുറോഡില്‍ ജയ്‌മോന്‍ ജെ. വര്‍ഗീസ് (53) എന്നിവരാണ് രോഗം ബാധിച്ചു മരണപ്പെട്ടിരിക്കുന്നത്.

ഡെങ്കിപ്പനിക്ക് സമാനലക്ഷണങ്ങളുമായി 3366 പേര്‍ ചികിത്സയിലാണ് ഇപ്പോള്‍ ഉള്ളത്. തിങ്കഴാഴ്ച ചികിത്സ തേടിയ 22 പേരില്‍ അഞ്ചുപേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:
Read more about:
RELATED POSTS
EDITORS PICK