ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം: എല്ലാ തൊഴിലിടങ്ങളിലും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍ May 2, 2020

എല്ലാ തൊഴിലിടങ്ങളിലും ഇനി ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധം. ഈ ആപ്പ് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തോളൂ. മെയ് 17 വരെ തുറന്നു പ്രവര്‍ത്തിക്കുന്ന തൊഴിലിടങ്ങളില്‍ ഈ ആപ്പ് നിര്‍ബന്ധം. എല്ലാ ജീവനക്കാരും ഡൗണ്‍ലോഡ് ചെയ്യണം. സര്‍ക്കാരിന്റെ കോണ്‍ടാക്ട് ട്രേസിങ് ആപ്പാണ് ആരോഗ്യ സേതു ആപ്പ്.

തൊഴിലിടങ്ങളില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഇതിനുള്ള ഉത്തരവാദിത്വം. എല്ലാ ജീവനക്കാരും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ കേന്ദ്രം നിര്‍ബന്ധമാക്കി.

ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച മഹാമാരിയാണ് കൊവിഡ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് ഓരോ രാജ്യത്തിനുമുണ്ട്. അത് നിര്‍ബന്ധമാക്കിയ ഏക രാജ്യം ഇന്ത്യയാണ്.

Read more about:
EDITORS PICK