വലിയ കുട്ടിയും ചെറിയ കുട്ടിയും:സിവയ്ക്കൊപ്പം കളിച്ച് ധോണി

Harsha May 6, 2020

വിരമിക്കല്‍ വിവാദങ്ങളാണ് ധോണിയ്ക്ക് ചുറ്റും.എന്നാല്‍ ധോണിയെ ഇതൊന്നും ബാധിക്കുന്നേ ഇല്ല.ലോക്്ഡൗണ്‍ ആയതിനാല്‍ ഭാര്യ സാക്ഷിയ്ക്കും മകള്‍ സിവയ്ക്കുമൊപ്പം റാഞ്ചിയിലെ വീട്ടിലാണ് ധോണി.ഒരു വൊക്കേഷന്‍ മൂഡിലാണ് താരം.

ഇപ്പോഴിതാ ധോണിയും മകള്‍ സിവയും കൂടെ വളര്‍ത്തു നായയയും കൂടി കളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡഡിയയില്‍ വൈറലാകുന്നത്.ഭാര്യ സാക്ഷിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവിടെ രണ്ട് കുട്ടികള്‍ കളിക്കുകയാണ്, ഒരു വലിയകുട്ടിയും, ചെറിയ കുട്ടിയും” എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ലോക്ക്ഡൗണിലായതിനാല്‍ പുറത്തേക്കൊന്നും പോകാത്ത താരം വീടിനുള്ളില്‍ തന്നെ മകളെ ബൈക്ക് റൈഡിന് കൊണ്ടുപോകുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മകള്‍ക്കൊപ്പം കളിക്കുന്ന വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Read more about:
EDITORS PICK