എംജിയുടെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍ ഉടനിറക്കും

സ്വന്തം ലേഖകന്‍ May 6, 2020

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി. എംജി zs ഇലക്ട്രിക്ക് എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇതിനോടകം തന്നെ 3,000 -ല്‍ അധികം ബുക്കിങ്ങുകള്‍ കാറിനു ലഭിച്ചു.

ഇതില്‍ 400 യൂണിറ്റുകള്‍ വിറ്റഴിക്കാനായെന്നും കമ്പനി അറിയിച്ചു. അടുത്തിടെ നടന്ന ഓട്ടോ എക്സ്പോയില്‍ എംജി അത് വ്യക്തമാക്കുകയും ചെയ്തതാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് പുതിയൊരു ഇലക്ട്രിക്ക് വാഹനത്തെകൂടി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഏകദേശം പത്ത് ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും ഈ ഇലക്ട്രിക്ക് വാഹനത്തിന് വിലയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതിന്റെ ആദ്യപടിയായി രാജ്യത്ത് ഒരു ബാറ്ററി അസംബ്ലി പ്ലാന്റ് ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

നിലവില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന zs എന്ന ഇലക്ട്രിക്ക് വാഹനത്തിന് 20.88 ലക്ഷം രൂപ മുതല്‍ 23.58 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. രണ്ട് വകഭേദങ്ങളിലെത്തുന്ന വാഹനം ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

Tags:
Read more about:
EDITORS PICK