11 വർഷം നീ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു:ബ്രൂണോയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട് കോഹ്‌ലി

Harsha May 7, 2020

11 വര്‍ഷം കൂടെയുണ്ടായിരുന്ന വളര്‍ത്തുനായയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട് കോഹ് ലി.വളര്‍ത്തുനായ ബ്രൂണോ വിടപറഞ്ഞ വിവരം താരം തന്നെയാണ് അറിയിച്ചത്.

വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രവും ഇന്ത്യന്‍ നായകന്‍ പങ്കുവച്ചിട്ടുണ്ട്. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും ബ്രൂണോയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

പ്രിയപ്പെട്ട ബ്രൂണോ നിനക്ക് നിത്യശാന്തി നേരുന്നു. കഴിഞ്ഞ 11 വര്‍ഷം ഞങ്ങളുടെ ജീവിതം സ്നേഹം കൊണ്ട് നിറച്ച നീ ഒരായുസിന്റെ ബന്ധം സ്ഥാപിച്ചാണ് ഇപ്പോള്‍ വിടപറയുന്നത്. നീ ഇപ്പോള്‍ പോയിരിക്കുന്നത് കൂടുതല്‍ നല്ല സ്ഥലത്തേക്കാണ്. അവന്റെ ആത്മാവിന് ദൈവം നിത്യശാന്തി നല്‍കട്ടെ’ വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read more about:
RELATED POSTS
EDITORS PICK