ഈ വര്‍ഷം അവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം

Harsha May 8, 2020

ഈവര്‍ഷം അവസാനംവരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്.ജൂലായ് ആറിന് ഓഫീസ് തുറക്കുമെങ്കിലും അത്യാവശ്യത്തിനുള്ള ജീവനക്കാര്‍മാത്രമാകും ഓഫീസുകളിലുണ്ടാകുക. നിലവില്‍ 48,268 ജീവനക്കാരാണ് കമ്പനിയിലുള്ളത്.

മാര്‍ച്ച് മുതലാണ് ജീവിക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയത്. ഓഫീസുകള്‍ തുറക്കുന്നതുസംബന്ധിച്ച് ഫേസ്ബുക്ക് സിഇഒ ഉടനെ ഔദ്യോഗികമായി അറിയിക്കുമെന്നും സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2021വെരെ 50ഓ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ ഔദ്യോഗിക കോണ്‍ഫറന്‍സുകളും ഫേസ്ബുക്ക് റദ്ദാക്കിയിട്ടുണ്ട്.

Tags:
Read more about:
EDITORS PICK