ഞാനുണ്ട്: കൊവിഡ് ബാധിച്ച് മരിച്ച കോണ്‍സ്റ്റബിളിന്റെ 3 വയസുള്ള കുഞ്ഞിനെ ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

Harsha May 8, 2020

കോവിഡ് 19 ബാധിച്ച് മരിച്ച ഡൽഹി പൊലീസിലെ കോൺസ്റ്റബിൾ അമിത് കുമാറിന്റെ മകനെ സ്വന്തം മകനേപ്പോലെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. അമിത് കുമാറിന്റെ മൂന്നു വയസ്സുകാരൻ മകന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവയുടെ ഉത്തരവാദിത്തം ഗൗതം ഗംഭീർ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് കുമാറിന്റെ മകനെ ഏറ്റെടുത്ത വിവരം ട്വിറ്ററിലൂടെയാണ് ഗംഭീർ പ്രഖ്യാപിച്ചത്.
ഡൽഹിയിലെ രണ്ട് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട അമിത് കുമാർ ചൊവ്വാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.

ഡൽഹിയിൽ കോവിഡിന് കീഴടങ്ങിയ ആദ്യ പൊലീസുകാരൻ കൂടിയാണ് അമിത് കുമാർ

Read more about:
EDITORS PICK