ഭാര്യയോട് ഫോണില്‍ സംസാരിക്കുന്നതിനിടെ സൗദിയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

Harsha May 10, 2020

നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദ് ഷിഫയിലെ കോഫി ഷോപ്പില്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

വെള്ളിയാഴ്ച രാത്രി നമസ്‌കാരത്തിന് ശേഷം ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ശാരീരികമായ വൈഷമ്യങ്ങളെ കുറിച്ച് ഭാര്യയോട് പറഞ്ഞയുടനെ ഫോണ്‍ നിശ്ചലമായി.

തുടര്‍ന്ന് ഭാര്യ ദമ്മാമിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും അദ്ദേഹം റിയാദിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയുമായിരുന്നു. അവര്‍ വന്നുനോക്കിയപ്പോള്‍ ഷോപ്പിനുള്ളില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.

Tags:
Read more about:
EDITORS PICK