ബീറ്റ്‌റൂട്ട് കബാബുമായി നമ്മുടെ സ്വന്തം സച്ചിന്‍: ഇത് മകളുടെ സ്‌പെഷ്യല്‍

Sruthi May 11, 2020

ചലച്ചിത്ര താരങ്ങളും കായികതാരങ്ങളുമെല്ലാം ലോക്ഡൗണ്‍ വേളയില്‍ പല വിഭവങ്ങളും ഉണ്ടാക്കി കഴിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും വിഭവവുമായി രംഗത്തെത്തി. എന്നാല്‍, സച്ചിനല്ല ഇത് ഉണ്ടാക്കിയത്. തനിക്ക് വേണ്ടി മകള്‍ സാറാ തയ്യാറാക്കിയ വിഭവവുമായിട്ടാണ് സച്ചിന്‍ എത്തിയത്.

അറുപത് സെക്കന്‍ഡ് കൊണ്ട് കഴിഞ്ഞു, രുചികരമായ ബീറ്റ്‌റൂട്ട് കബാബിന് നന്ദി എന്ന് സച്ചിന്‍ കുറിച്ചു. കായികതാരങ്ങള്‍ ഈ ഇടവേളകള്‍ മാനസികമായി കൂടുതല്‍ കരുത്താര്‍ജ്ജിക്കാനുള്ള സാഹചര്യമായി കണക്കാക്കണമെന്ന് സച്ചിന്‍ നേരത്തെ പങ്കുവെച്ചിരുന്നു.

തുടര്‍ച്ചയായി കളിക്കുന്നത് കൊണ്ട് മുന്‍നിര കളിക്കാരനാകില്ല. ഇടയ്‌ക്കൊക്കെ കളിയില്‍ നിന്ന് വിട്ടുമാറി ബാറ്ററി റീചാര്‍ജ് ചെയ്യേണ്ടതുണ്ടെന്നും സച്ചിന്‍ പറയുന്നു.

Read more about:
RELATED POSTS
EDITORS PICK