സംസ്ഥാനത്ത് ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

സ്വന്തം ലേഖകന്‍ May 13, 2020
dengue-fever

കൊവിഡിനൊപ്പം സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു. ഈ മാസം മാത്രം 47 പേര്‍ക്കാണ് കേരളത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 432 പേരില്‍ രോഗലക്ഷണം കണ്ടെത്തി. രണ്ട് പേരാണ് ഡെങ്കിപ്പനി മൂലം മരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്.

കൊല്ലത്ത് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 19 പേര്‍ക്കും പത്തനംതിട്ടയില്‍ ഏഴുപേര്‍ക്കും ഡെങ്കിപ്പനി പിടിപെട്ടതായി സംശയിക്കുന്നു. 22 പേര്‍ക്ക് എലിപ്പനിയും 352 പേരില്‍ ചിക്കന്‍പോക്‌സും ഈ മാസം റിപ്പോര്‍ട്ട് ചെയ്തു.

മഴക്കാലമെത്തുന്നതോടെ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകള്‍. മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK