‘ദാദിയുടെ വീട്ടിലെ ആ നിമിഷങ്ങള്‍’: ഗാംഗുലിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ച് സച്ചിന്‍

Harsha May 15, 2020

ലോക്ക് ഡൗണില്‍ ഓര്‍മ്മപുതുക്കുകയാണ് പലരും.അത്തരത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിക്കുന്ന സമയത്ത് ഗാംഗുലിയുടെ വീട് സന്ദര്‍ശിച്ച് സച്ചിന്‍ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്്. ഗാംഗുലിയുടെ വീട്ടിലെ സ്ത്രീകള്‍ സച്ചിന് പിന്നില്‍ നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. സച്ചിനെ നേരിട്ട് കാണാനായതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ട്.

ഗാംഗുലിയെ എല്ലാവരും ദാദ എന്നു വിളിക്കുമ്പോള്‍ സച്ചിന്‍ മാത്രം ‘ദാദി’ എന്നാണ് വിളിക്കാറുള്ളത്. ഇത് പലപ്പോഴും അഭിമുഖങ്ങളില്‍ സച്ചിന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

Read more about:
EDITORS PICK