സൗദിയില്‍ മലയാളി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍:ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയില്‍

Harsha May 16, 2020

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ, ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയില്‍. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബിജുവിന്റെ എഴുപതു വയസ്സ് പ്രായമായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ബിജുവിന്റെ അമ്മ ഫ്ലാറ്റിന് പുറത്തു നില്‍ക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.വൈകീട്ടും വൃദ്ധയെ അതേ നിലയില്‍ കണ്ടപ്പോള്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കയറാന്‍ കഴിയുന്നില്ലെന്നും പറഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അമ്മയും കുഞ്ഞും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

മദീന എയര്‍പോര്‍ട്ടില്‍ എട്ടു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ബിജുവിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു.സഹോദരി നാട്ടില്‍നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം അറിയുന്നത്. ബിജു നേരത്തെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് മണിപ്പൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തതെന്നാണ് വിവരം.

Tags: ,
Read more about:
RELATED POSTS
EDITORS PICK